മനോരമ ഓണ്‍ലൈന്‍ അഖിലകേരള ബാലചിത്രരചനാ മൽസരം - Manorama Online All Kerala Children's Drawing Contest - Competitions and Contests for Indian Students

Wednesday, 25 July 2018

മനോരമ ഓണ്‍ലൈന്‍ അഖിലകേരള ബാലചിത്രരചനാ മൽസരം - Manorama Online All Kerala Children's Drawing Contest

ഇബ്​ലിസ് എന്ന സിനിമയുടെ സഹകരണത്തോടെ മനോരമ ഓൺലൈൻ അഖിലകേരള ബാലചിത്രരചനാ മൽസരം നടത്തുന്നു. പതിനഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മൽസരം.

ഇബ്​ലിസ് എന്ന സിനിമയിലെ 'കൊണാപ്രി' എന്ന പട്ടിക്കുട്ടിയുടെ ചിത്രമാണ് ഈ പേജിലുള്ളത്. 'കൊണാപ്രി' യെ അതിമനോഹരമായി വരച്ച് താഴെ കാണുന്ന ഫോം പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യുക.
വിഭാഗം
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മൽസരം
പതിനഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

ഗ്രാൻഡ് ഫിനാലെ?
നിങ്ങൾ അയച്ചുതരുന്ന ചിത്രങ്ങൾ ജൂറി വിലയിരുത്തും. തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് ( ഓരോ വിഭാഗത്തിലും ) ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനാവുന്നത്.
ഫിനാലെയിലെത്തുന്നവർക്ക് ഓൺ ഗ്രൗണ്ട് കോൺഡസ്റ്റ് ഉണ്ടായിരിക്കും. മൂന്ന് വിഭാഗത്തിനും പ്രത്യേത തീം നൽകും. നിശ്ചിത സമയത്തിനുള്ളിൽ ചിത്രം വരച്ചു തീർക്കണം. വിദഗ്ധ ജൂറി പാനൽ ചിത്രങ്ങളുടെ ലൈവ് ജഡ്ജിങ്ങിലൂടെ വിജയികളെ തിരഞ്ഞെടുക്കും.

ഓരോ വിഭാഗങ്ങളിൽ നിന്നുമായ് 20 കുട്ടികളെ വീതം ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കും, അങ്ങനെ 60 പേർ
അപ്പോൾ സമ്മാനം ഓരോ വിഭാഗങ്ങളിലും സമ്മാനമുണ്ട്.

സമ്മാനങ്ങള്‍
 മൂന്ന് വിഭാഗങ്ങളിലും 25,000,15,000,10,000 വീതം മൂന്നു സ്ഥാനക്കാർക്ക് സമ്മാനം.

ഗ്രാൻഡ് ഫിനാലെ എവിടെ? 
കൊച്ചിയിൽ. ക്രൗൺ പ്ലാസയോ റാഡിസൺ ബ്ളൂവോ ആയിരിക്കും വേദി. ഫൈനലിലെത്തുന്നവരെ നേരിട്ട് വിളിച്ച് വിശദവിവരങ്ങൾ അറിയിക്കുന്നതാണ്.

Details: https://children.manoramaonline.com/iblis-drawing-competition/index.html

1 comment:

Thank you for leaving your comment. Your comment will appear here after moderator by the administrator

Post Bottom Ad