Malayaala Manorama - Saintgits Quiz Contest - Big Q Challenge - Competitions and Contests for Indian Students

TOP

Post Top Ad

Wednesday, 25 July 2018

Malayaala Manorama - Saintgits Quiz Contest - Big Q Challenge

ദിവസവും പത്രം വായിക്കുന്ന വിദ്യാർഥിയാണോ നിങ്ങൾ? വാർത്തകൾ മനസ്സിലാക്കുകയും അറിവുകൾ കുറിച്ചു വയ്ക്കുകയും ചെയ്യാറുണ്ടോ..? എങ്കിൽ ഇതാ ഈ അവസരം നിങ്ങൾക്കാണ്.

വിജയിക്കുന്ന വിദ്യാർഥികളോടൊപ്പം സ്കൂളുകൾക്കും സമ്മാനം നേടാൻ അവസരം കേരളത്തിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള, ഏറ്റവും കുടുതൽ സമ്മാനങ്ങൾ നൽകുന്ന, ഒരേസമയം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന അറിവുൽസവം.

ആകെ സമ്മാനം 20 ലക്ഷം രൂപ. കൂടാതെ സർപ്രൈസ് സമ്മാനങ്ങളും മത്സരങ്ങൾ സ്കൂൾ തലത്തിൽ തുടങ്ങി സംസ്ഥാന തലം വരെ. ഹൈസ്കൂൾ–ഹയർ സെക്കൻഡറി ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. സംസ്ഥാനതല മത്സരം 11 എപ്പിസോഡുകളിലായി മനോരമ ന്യൂസ‌് ചാനലിൽ സംപ്രേഷണം ചെയ്യും. അവസാന ആറ് റൗണ്ടുകളിൽ മൽസരിക്കുമ്പോൾ ഓരോ ലക്ഷം രൂപ നേടാനുള്ള അവസരം. ജില്ലാ വിജയികൾക്ക് 7000, 5000, 3000 രൂപ വീതമാണു സമ്മാനം. കൂടാതെ മെമന്റോകളും സർട്ടിഫിക്കറ്റുകളും. സ്കൂൾ തല വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും. സംസ്ഥാന തല മത്സരത്തിലെ വിജയികൾ സമ്മാനത്തുക, അവരുടെ സ്കൂളുമായി തുല്യമായി പങ്കിടും.

വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ സെന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സഹകരണത്തോടെയാണു മൽസരം.

സ്കൂൾ തലമത്സരം: ഓഗസ്റ്റ് ഏഴിന് 

കേരളത്തിലെ എല്ലാ സ്കൂളുകളിലും നിന്നുള്ള 9,10,11,12 ക്ലാസുകളിലെ കുട്ടികൾക്കു പങ്കെടുക്കാം.
പ്രിൻസിപ്പലോ ഹെ‍ഡ്മാസ്റ്ററോ അവർ ചുമതലപ്പെടുത്തുന്ന ആളോ റജിസ്റ്റർ ചെയ്യണം
സ്കൂൾ തല മത്സരത്തിൽ നിന്ന് ഒരു വിജയിക്കാണു ജില്ലാ മൽസരത്തിനു യോഗ്യത

∙ ഒരു സ്കൂളിൽ തന്നെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്ട്രീമുകളുണ്ടെങ്കിൽ ഓരോ വിഭാഗത്തിൽ നിന്നും പങ്കെടുക്കാം.

∙ സ്കൂൾതല മത്സരത്തിൽ 25 ചോദ്യങ്ങൾ ഉണ്ടാവും.

∙ 20 മിനിറ്റിനുള്ളിൽ 25 ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം

∙ ഒരു ശരി ഉത്തരത്തിന് ഒരു മാർക്ക്, നെഗറ്റീവ് മാർക്ക് ഇല്ല

∙ ഇംഗ്ലിഷിലോ മലയാളത്തിലോ ഉത്തരം എഴുതാം. ഇംഗ്ലിഷിൽ എഴുതുന്നവർ പൂർണമായും CAPITAL LETTERS ഉപയോഗിക്കണം

∙ സെക്കൻഡ് ലെവൽ മൽസരം 14 ജില്ലകളിലും. ഇതിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന 28 പേർക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം

റജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കാം: 82817 28339 , 0481–2587396, 0481– 2587408 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാത്രം)

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ - https://specials.manoramaonline.com/Education/2018/Manorama-Big-Q-Challenge/index.html

No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderator by the administrator

Post Bottom Ad